2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

the best fire walking in thuropathai Aman temple m,elaka

Hindu Temple fire walk festival

ദീപാബലി

പണ്ട് തമിഴകത്ത് പെരിയാര്‍ രാമസ്വാമി വിഗ്രഹങ്ങളെ വഴിയോരത്തിട്ട് തച്ചുടക്കുമായിരുന്നു.ഇന്ന് ആരെങ്കിലും അതിനു തുനിഞ്ഞാല്‍ തല തച്ചുടക്കപ്പെടും.എന്നാല്‍ ഭക്തര്‍ തന്നെ ഗണപതി വിഗ്രഹം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ചെയ്തിട്ട് അതിനെ അടുത്തുള്ള കടലില്‍ കൊണ്ട് തള്ളുന്നു.അതു മൂലമുണ്ടാകുന്ന പരിസ്തിതി പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല .
ഇന്നലെ ദീപാവലിയായിരുന്നുവല്ലോ.സന്ധ്യകഴിഞ്ഞ സമയത്ത് അന്തരീക്ഷമാകെ വിഷ പുക കൊണ്ടു നിറഞ്ഞു.ആഗോളതാപനം കുറയ്ക്കാനായി  കാര്‍ബണ്‍ പുത്തുവിടുന്ന“ തീകത്തിക്കല്‍ പരമാവധി കൂറക്കണമെന്ന “ആഹ്വാനം ഭക്തരുണ്ടോ ശ്രദ്ധിക്കാന്‍.എന്തുകോപ്രായവും ചെയ്തുകൂട്ടാനുള്ള ലൈസന്‍സാണല്ലോ ഭക്തിയിലൂടെ കൈവരുന്നത്.
അങ്ങനെ ഭക്തിമൂത്ത് കടലും വായുവും മലിനമാക്കപ്പെടുകയാണ്.ഓരോ ഉത്സവത്തിനും ആഘോഷത്തിനും വേണ്ടി എത്രമാത്രം കാര്‍ബണ്‍ ഡൈഓക്സയിടാണ് അനാവശ്യമായി അന്തരീക്ഷത്തില്‍ എത്തുന്നത്.ഒരു മതമേലാളനും ഇതിനെതിരെ ഇന്നുവരെ മിണ്ടിയിട്ടുണ്ടോ?ശബ്ദമലിനീകരണവും ഉത്സവവേളകളിലെ അപകട മരണങ്ങളും ആരെയും വേദനിപ്പിക്കുന്നതായി തോന്നുന്നില്ല,അവ അഭംഗുരം തുടരുകയും പ്രോത്സാഹിപ്പിക്കപ്പെടുകയുമാണല്ലോ.

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

പവ്വത്തില്‍ പിതാവും ക്രിസ്ത്യാനികളുടെ മക്കളും

‘ക്രിസ്ത്യാനികളുടെ കുട്ടികള്‍ ക്രിസ്ത്യാനിപള്ളികൂടത്തില്‍ പഠിച്ചാല്‍ മതി‘ഇത് സാക്ഷാല്‍ മാര്‍ പവ്വത്തില്‍ പിതാവിന്റെ ആഹ്വാനമാണ്.സര്‍ക്കാര്‍ സ്കൂളില്‍ ഇപ്പോള്‍ പിള്ളേരെ കിട്ടാത്ത അവസ്തയാണല്ലോ.പള്ളിയും പിതാക്കളും എന്തൊക്കെ പറഞ്ഞാലും നാട്ടിലെ ക്രിസ്ത്യാനികള്‍ പ്രായോഗിക വാദികളാണ്.കുട്ടികളില്ലാത്ത പിതാക്കള്‍ അതുള്ളവരെ അങ്ങനെകേറി ഉപദേശിച്ച് വര്‍ദ്ധിത ജനസംഖ്യക്കായി മോഹിക്കണ്ടായെന്ന് അവര്‍ സ്വ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ക്രൈസ്തവജനസംഖ്യ 0.5ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ് മലയാളക്കരയില്‍.വിദ്യാകച്ചവടം ചെയ്യുന്നവര്‍ക്ക് ഇത് സഹിക്കാന്‍ പറ്റുമോ,നാളെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഗതികേട് ഇവര്‍ക്ക് വരുമോ എന്നവര്‍ പോടിക്കുന്നുവോ.അതുകൊണ്ടുകൂടീയാവാം പുത്രശൂന്യപിതാക്കള്‍ വനിതാകോഡ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്.

കുട്ടികള്‍ കൂടുതലായാല്‍ അവരെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് ജനം നന്നേ മനസിലാക്കി കഴിഞ്ഞു.നിര്‍ബന്ധിത സിസ്സേറിയനുള്‍പ്പെടെയുള്ള പ്രസവച്ചിലവും ബുദ്ധിമുട്ടും കാര്യമക്കാതിരിക്കാന്‍ പറ്റുമോ.ക്രിസ്ത്യീയസ്കൂളായാലും ഹിഡന്‍ ഫീസുകള്‍ താങ്ങാവുത്തതിലധികമല്ലേ.അഡ്മിഷന് മന്ത്രിതലശിപാര്‍ഷവരെ വേണ്ടിവരും,കുട്ടിക്ക് പനിപിടിച്ഛാല്‍ മിഷണറി ആശുപത്രിയില്പോലും പതിനായിരത്തിനപ്പുറം ചിലവാകും.ജൂണിലെ സ്കൂള്‍തുറപ്പ് പോക്കറ്റ് കാലിയാക്കും.നല്ലഭവനവും അതില്‍ സകര്യമുള്ള മുറികളും അനേക ലക്ഷം ചിലവാക്കിയാലേ കിട്ടൂ.ഉന്നതപഠനം സ്വപ്നം കാണാനേ പറ്റൂ.ഇക്കണക്കിനുകാര്യങ്ങള്‍ നീങ്ങിയാല്‍ ജനം‘ നാം രണ്ട് നമുക്കൊന്ന്  ‘എന്നു തീരുമാനിക്കും.
മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതായി ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍,കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഇത് തുടര്‍ന്നുപോകാനുള്ള സാധ്യത കുറവാണ്.മുല്ലമാരും പാതിരികളും എന്തൊക്കെ ആഹ്വാനം ചെയ്താലും അത് ചെവികൊണ്ടാലത്തെ കഷ്ടത വിശ്വാസി ഇന്ന് തിരിച്ചറിയിന്നുണ്ട്.ആഡംഭര ജീവിതം നയിക്കുന്ന മതമേലാളന്മാരുടെ കുത്സ്തിതനീക്കങ്ങള്‍ മനസ്സിലാക്കാനുള്ള വിവേചനബുദ്ധി അവര്‍ നേടികൊണ്ടിരിക്കുന്നു . കടലോര മുക്കുവ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുറെ പാവങ്ങളെ കുറെ കാലത്തേക്കുകൂടി പറ്റിക്കാനായെന്നു വരും.

മതം അതിന്റെ ജനവിരുദ്ധനിലപാടുമായി മുന്നോട്ടു പോകുന്നത് അടുത്തതായി ചര്‍ച്ചചെയ്യാം....... തുടരും........


കാക്കയോ തത്തയോ


കള്ളം പറയാന്‍ രണ്ടും നിര്‍ബന്ധമില്ല. രണ്ടും കെട്ടതാകുന്നതാണ് കൂടുതല്‍ സൗകര്യം. തിരൂരങ്ങാടിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സാറിനെ ചില മുസ്‌ളിം ചെറുപ്പക്കാര്‍ പരിപാടി നടത്താന്‍ ക്ഷണിച്ചതും പരിപാടി പരാജയപ്പെട്ടതും ഞാന്‍ തുറന്ന് പറഞ്ഞ കാര്യമാണ്. അതിന് KYS മായി ബന്ധമില്ല. ഞങ്ങള്‍ യുക്തിവാദികള്‍ ഇല്ലാത്തത് ഉണ്ടെന്ന് പറയില്ല. സുബൈദ പറയുന്നതുപോലെ ആ പരിപാടി ആ സ്ഥലത്തെ യുക്തിവാദി പ്രവര്‍ത്തകര്‍ അറിഞ്ഞില്ലെങ്കില്‍ അതിര്‍ത്ഥം KYS ന് യാതൊരു പങ്കുമില്ലെന്നാണ്. പള്ളിക്കമ്മറ്റിയില്‍ ചോദ്യങ്ങളുണ്ടായതു കൊണ്ടാണ് പലരും പിന്‍വലിഞ്ഞതെന്ന് സംഘാടകര്‍ തന്നെ പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്. DYFI, KYS, CPM എന്നീ സംഘടനകളിലെ ആരുമറിയാതെ 5000 രൂപ ചെലവഴിച്ച് പരിപാടി നടത്തിയാല്‍ പിന്നെ ആളു കൂടാത്തതില്‍ അത്ഭുതമില്ലല്ലോ. ഇവരെയൊക്കെ അറിയിച്ചിട്ടല്ലേ പരിപാടി നടത്തേണ്ടത്. എനിക്കാ സ്ഥലത്തിന്റെ പേര് ഇപ്പോഴും ശരിക്ക് അറിയില്ല.

തിരൂരങ്ങാടിയില്‍ പരിപാടി നടന്നില്ലെന്നത് ശരിയാണ്. എഴുതിയപ്പോള്‍ തെറ്റിപ്പോയി, പരപ്പനങ്ങാടിയാണ് ഞാനുദ്ദേശിച്ചത്. അവിടെയാണ് കലാനാഥന്‍ മാഷ് പങ്കെടുത്തത്. അതില്‍ 146 പ്രതിനിധികള്‍ രജസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതല്ലാതെയും പത്തിരുപത് പോരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. താങ്കള്‍ നൂറില്‍ താഴെ എന്നുപറഞ്ഞത് താങ്കള്‍ സ്ത്രീയാണെന്ന് അവകാശപ്പെടുന്നതിലും എത്രയോ മ്‌ളേച്ചമാണ് സുബൈദക്കാക്ക? ഞങ്ങള്‍ 147 എന്നുപറഞ്ഞാല്‍ 148 ഓ 146 അല്ല. അവിടെയുള്ള ബന്ധപ്പെട്ട KYS ഭാരവാഹിയെ വിളിച്ച് റെക്കോഡ് നോക്കി വെരിഫൈ ചെയ്തറിയിക്കാന്‍ പറഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്. കാരണം ഞാന്‍ ഈ പരിപാടിയിലൊന്നും പങ്കെടുത്തിട്ടില്ല. ജബ്ബാര്‍മാഷ് പങ്കെടുത്ത പരിപാടി പെരിന്തല്‍മണ്ണയിലും മലപ്പുറത്തും നിലമ്പൂരുമാണ് നടന്നത്. അവിടെയും സുബൈദ നുണപറഞ്ഞു.നുണപറച്ചില്‍ നിങ്ങളുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണല്ലോ.

സുബൈദ നിങ്ങള്‍ പച്ചക്കള്ളം പറയുകയാണ്. യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിലൊന്നും ആളുകള്‍ ഇരച്ചു കയറാറില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ. ഇരുപത്തഞ്ചില്‍ താഴെ ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ കലാനാഥന്‍ മാഷ് പ്രസംഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ അങ്ങനെയൊക്കെ വേണ്ടിവരും. അത്രയും ത്യാഗബോധമുള്ളവര്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം പോലെയാണ് ഇന്ന് യുക്തിവാദമെന്ന് കൂട്ടിക്കൊള്ളു.

കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 950 പ്രതിനിധികള്‍ പങ്കെടുത്തു. പ്രകടനത്തിലും പൊതുയോഗത്തിലും 5000 പേരെങ്കിലും പങ്കെടുത്തു. മത-രാഷ്ട്രീയ കക്ഷികളുമായി പാവം ഞങ്ങളെ കംപെയര്‍ ചെയ്യരുത്. ഈ വര്‍ഷം നടക്കുന്ന ജില്ലാ സമ്മേളനങ്ങളിലും നല്ല പ്രാതിനിധ്യമുണ്ട്.കായംകുളത്ത് ബസ്റ്റാന്റിന്റെ പരിസരത്ത് ഞാന്‍ അവതരിപ്പിച്ച ശാസ്ത്രമാജിക്ക് കാണാന്‍ നാനൂറില്‍പ്പരം ആളുകള്‍ കൂടി.പൊതുയോഗങ്ങളില്‍ ആളുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനായി യോഗാവസാനം വരെ നില്‍ക്കുന്നു. സ്വയം സംഭാവന ചെയ്തും പുറത്ത് നിന്ന് ചെറിയ തോതില്‍ പിരിച്ചുമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനമെല്ലാം നടത്തുന്നത്. ആള്‍ബലം കൊണ്ടല്ല ഞങ്ങള്‍ നിലനില്‍ക്കുന്നത്, പണക്കൊഴുപ്പുകൊണ്ടല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ.ശ്രീ എന്ന ബ്‌ളോഗര്‍ സാറിന്റെ ബ്്‌ളോഗില്‍ പറഞ്ഞപോലെ ചവിട്ടിയരച്ചാലും ചന്ദനം മണക്കുന്ന ഒരു ദര്‍ശനത്തിന്റെ മികവിലാണ് ഞങ്ങള്‍ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നത്. രവിചന്ദ്രന്‍ സാറ് പങ്കെടുത്ത യോഗങ്ങളില്‍ 125-175 എന്നു പറഞ്ഞത് കൃത്യമായ കണക്കാണ്. ഇല്ലാത്തത് പറയുന്ന ശീലം യുക്തിവാദികള്‍ക്കില്ല. വെളിപാടിന്റെ അടിസ്ഥാനത്തിലല്ല യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

രണ്ടായിരം രൂപ ചെലവെന്ന് പറഞ്ഞത് തിരുത്തി താങ്കള്‍ അയ്യായിരമാക്കി. നുണയന് നാണം വേണ്ടല്ലോ? ഏതോ ഒരു ഭാരവാഹി താങ്കളോട് പറഞ്ഞുവത്രെ. ഏത് ഭാരവാഹി? എന്തുപറഞ്ഞു? തെളിവെന്ത്? ചപഌച്ചിയല്ലേ സുബൈദ? കലനാഥന് ഇഷ്ടമല്ലെന്ന് മുസ്‌ളീം വര്‍ഗ്ഗീയവാദിയായ തങ്കളെങ്ങനെ അറിഞ്ഞു? മനസ്സു വായിച്ചോ? അതോ നേരിട്ടു പറഞ്ഞോ? കലാനാഥന്‍ KYS ന്റെ ദേശീയ സെക്രട്ടറിയാണെന്ന് താങ്കളെങ്ങനെ അറിഞ്ഞു? താങ്കളാണോ അപ്പോയിന്റ് ചെയ്തത്? അപ്പോള്‍പ്പിന്നെ കേരളത്തിലെ പ്രസിഡന്റ് ആരാണ്?

താങ്കളോട് പറഞ്ഞ ഭാരവാഹി മിടുക്കന്‍ തന്നെ. എന്നാല്‍ മറ്റൊരു ഭാരവാഹി എന്നോട് പറഞ്ഞത് താങ്കള്‍ സംഭവന കൊടുക്കുകയും പരിപാടിയില്‍ അടിമുടി പങ്കെടുക്കുകയും അവസാനം എന്തോ വിഡ്ഡി ചോദ്യം ചോദിച്ച് ഇളിഭ്യനാവുകയും ചെയ്തുവെന്നാണ്. മാതൃത്വം തുടിക്കുന്ന മഹനീയമായ സ്വന്തം മാറിടത്തില്‍ കൈവെച്ച് ആണയിട്ട് നിഷേധിക്കാമോ സുബൈദ?

ഏതു ഭാരവാഹിയെന്നല്ലേ? ഒരു ഭാരവാഹി എന്നു ഞാന്‍ പറയില്ല. ആദ്യം താങ്കളോട് സംസാരിച്ച ഭാരവാഹിയുടെ പേരും വിലാസവും നമ്പരും തരിക. വെരിഫൈ ചെയ്തിട്ട് ബാക്കി കാര്യം പറയാം. എന്നോട് സംസാരിച്ച ഭാരവാഹിയെ ഞാനും ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ്.

ജബ്ബാര്‍മാഷ് ഏഴാം കൂലിയാണെങ്കില്‍ സുബൈദ പതിനെട്ടാം കൂലിയാണ്. അങ്ങേരുടെ പ്രഷ്ഠത്ത് നില്‍ക്കുന്ന ഒരു രോമത്തിന്റെ വിലയില്ലാത്ത പൊങ്ങച്ചക്കാരനാണ് നിങ്ങള്‍. മാറിനിന്ന് മിടുക്കരെ ആക്ഷേപിച്ച് പോസ്റ്റിട്ട് ശ്രദ്ധ പിടിച്ചു പറ്റാതെ നിങ്ങളുടെ ഉസ്താദ് യേശുവിനെ തെറി പറഞ്ഞുനടക്കുന്ന അക്ബറിനോട് മാഷിനോട് നേരിട്ട് സംവാദം നടത്താന്‍ പറ.ചുണയുണ്ടങ്ങില്‍ മാഷിന്റെ ബ്ലോഗിലെ ഉത്തരം തേടി കിടക്കുന്ന പോസ്റ്റിനു മറുപടിപറ. പേടിത്തൂറികള്‍! തറവാട്ടില്‍ പിറന്നവനാണെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിസ്റ്റിനോട് ജാബ്ബാര്‍ മാഷിനോട് സംവാദത്തിന് വരാന്‍ പറ.ഞാന്‍ നേരിട്ട് അക്ബറിനോട് ചോദിച്ച് പരാജയപ്പെട്ടതാണ്. കഴിയുമോ സുബൈദ? മുട്ടിടിക്കുന്നോ? വെറയ്ല്‍ തോന്നുന്നോ? എങ്കില്‍ ഇങ്ങനെ വിഷമിറക്കി കാലം കഴിച്ചോ സുബൈദതാത്തകാക്ക. നിങ്ങള്‍ക്ക് തീരെ കള്‍ച്ചറും വിവരവുമില്ലാത്തതിനാല്‍ മറുപടി പോസ്റ്റിടുന്നത് ഇവിടെ അവസാനിപ്പിക്കുകയാണ്. എനിക്ക് വേറെ പണിയുണ്ട്.

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

സുബൈദമാരുടെ കരച്ചില്‍


ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്. സാധാരണ യുക്തിവാദ-പരിണാമവാദ-ശാസ്ത്ര ക്‌ളാസ്സുകളിലൊന്നും ആള്‍ത്തിരക്കും ഇടിച്ചുകയറ്റവുമൊന്നും ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളങ്ങനെ അവകാശപ്പെടാറുമില്ല. എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു. നിലമ്പൂരില്‍ മാത്രം മൂന്നൂറിലധികം പേരാണ് പങ്കെടുത്തത്. പുറമെ സ്വാമി ചിദാനന്ദപുരിയുമായി ഒരു സംവാദവും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്നു. 600 ലധികം പേരാണ് അതില്‍ സംവാദത്തില്‍ പങ്കെടുത്തത്. അഭൂതപൂര്‍വമായ ആവേശവും ഉണര്‍വുമാണ് സാറിന്റെ സന്ദര്‍ശനം മലപ്പുറം ജില്ലയിലുണ്ടാക്കിയത്.പങ്കെടുത്തതിലേറെ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റ സമയക്കുറവു മൂലം നടന്നില്ല.

ഈ പരിപാടിയൊന്നും നിങ്ങള്‍ പറയുന്നതുപോലെ മൂവായിരം രൂപയ്ക്ക് സംഘടിപ്പിച്ചതല്ല. അതിനൊക്കെ കൃത്യമായ കണക്കുണ്ട്. മൂന്നിടത്ത് വീഡിയോ പിടിച്ച വകയില്‍ മാത്രം 25000 രൂപയായിട്ടുണ്ട്. അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.

ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി. ഒരുപക്ഷെ ആ യുവാക്കളുടെ ദയനീയത കണ്ട് സാറ് ഒന്നും വാങ്ങാതെ തിരിച്ചുപോന്നിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ ഒന്നും കൊടുത്തിട്ടുണ്ടാവില്ല. അത് ഞങ്ങള്‍ക്കറിയില്ല. മറ്റ് യുക്തിവാദി സംഘടകള്‍ക്കും സയന്‍സ് ട്രസ്റ്റ്, മാനവവേദി, പരിഷത്ത് തുടങ്ങിയവരുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സാറിന്റെ ക്‌ളാസ്സുകള്‍ വലിയ കാര്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പുസ്തകപരിചയത്തിലൂടെയും പ്രഭാഷണത്തിലൂടെയും ടി.വി പരിപാടിയിലൂടെയുമൊക്കെ നിരീശ്വരവാദ-ശാസ്ത്ര രംഗത്തിന് വലിയ സേവനമാണ് അദ്ദേഹം നല്‍കുന്നത്. ധനസമ്പാദനം ലക്ഷ്യമിടുന്ന ഒരാള്‍ ഇതൊന്നും ചെയ്യാന്‍ തുനിയില്ലെന്നത് വാസ്തവമാണ്. പക്ഷെ എല്ലാവരേയും ഒരേ പാത്രം കൊണ്ടളക്കരുത്.

 ഞാനുള്‍പ്പെടെയുള്ളവര്‍ വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ ബൂലോകത്തേക്ക് കൊണ്ടുവന്നത്. അവിടെയും കഴിഞ്ഞ രണ്ടരമാസമായി അദ്ദേഹം വന്‍തോതില്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. രണ്ടരമാസത്തിനുള്ളില്‍ 36000 ഹിറ്റുകളാണ് നാസ്തികനായദൈവത്തിനുണ്ടായത്. അദ്ദേഹം 11 മണിക്ക് പോസ്റ്റിടുന്നുവെങ്കില്‍ അത് വായിക്കാനും കമന്റിടാനും ആളുള്ളതുകൊണ്ടാണ്. നിങ്ങള്‍ പലരുടേയും അച്ചാരം വാങ്ങി അദ്ദേഹത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ട് അതിന്റെ ലിങ്ക് സ്ഥിരം അവിടെ കൊണ്ടിടുന്നു. അതുകൊണ്ടുമാത്രം ആളുകളത് ശ്രദ്ധിക്കുന്നു. തിരിച്ച് അദ്ദേഹമങ്ങനെ ചെയ്യുന്നില്ലെന്നും ഓര്‍ക്കണം. പണം തൂത്തുവാരാവുന്ന പല ജോലികളും വിട്ടിട്ടാണ് അദ്ദേഹം മഹത്തായസേവനമേഖലയായ അദ്ധ്യാപകവൃത്തി സ്വീകരിച്ചത്. ഉല്‍സവ പറമ്പില്‍ ഗീതാപ്രഭാഷണം നടത്താനല്ല അദ്ദേഹം പോകുന്നത്. കള്ളം പറഞ്ഞ് വാരിക്കൂട്ടുന്നതിനേക്കാള്‍ സത്യം പറഞ്ഞ് പരാജയപ്പെട്ടാലും വേണ്ടില്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരാണ് ഇന്നീ സമൂഹത്തിനാവശ്യം. നിങ്ങള്‍ പറഞ്ഞത് ശരിയാണ് അദ്ദേഹം ത്യാഗബോധമുള്ളവനാണ്, മഹത്വമുള്ളവനാണ്. അദ്ദേഹം ഫണ്ട് വാങ്ങിയാണിതൊക്കെ ചെയ്യുന്നതെന്ന് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ എഴുതിവെച്ചു. അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്. കേരളത്തില്‍ വിദേശഫണ്ട് കൈപ്പറ്റാതെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനായണ് കേരള യുക്തിവാദി സംഘം. അദ്ദേഹം ഞങ്ങളുടെ പ്രസ്ഥാനത്തിലും അംഗമല്ല. ഭാവിയില്‍ അദ്ദേഹം മറ്റേതെങ്കിലും രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയെന്നും വരാം. എന്നാലും അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഞാന്‍ എന്റെ പ്രസ്ഥാനവും വളരെ നന്ദിപൂര്‍വം സ്മരിക്കും. പക്ഷെ അത് വാങ്ങിച്ചതും കൊടുത്തതുമായ പണത്തിന്റെ പേരിലായിരിക്കില്ല. പണം കൊടുത്താല്‍ വാങ്ങാനാവാത്ത പലതുമുണ്ട് സുബൈദ ഈ ലോകത്ത്.
   
പിന്നെ നിങ്ങള്‍ പെണ്‍വേഷം കെട്ടിയാടുന്ന നാടകത്തിന് ഒരു തിരക്കഥയുണ്ട്. കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്. എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him.

   

   
രവിചന്ദ്രന്‍ സാറിനെപ്പോലെ പലരും ഇവിടുത്തെ മതേതര ചേരിക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാറിനെപ്പോലുള്ളവര്‍ ഇനിയും വരും. സഹോദരന്‍ അയ്യപ്പനില്‍ നിന്നാണതിന് തുടക്കം. അതിന്റെ നേട്ടം ഈ സമൂഹത്തിലുണ്ടായിട്ടുമുണ്ട്. യുക്തിവാദിയില്ലാത്ത സമൂഹം തമോഗര്‍ത്തമാണ് സുബൈദ. മകരജ്യോതി ദുരന്തത്തില്‍ മലയാളികള്‍ ഏറെ കൊല്ലപ്പെടാതിരിക്കാന്‍ കാരണമെന്താ? അടി കൊണ്ട് നടുവ് പൊട്ടിയപ്പോഴും യുക്തിവാദികള്‍ സത്യം ലെകത്തോട് വിളിച്ച് പറഞ്ഞതു കാരണമാണ്. യുക്തിവാദിയെ നിരാകരിക്കുമ്പോഴും അവന്‍ പറയുന്നത് ശരിയാണെന്ന് രഹസ്യമായി സമ്മതിക്കുന്ന വിശ്വാസിക്ക് മകരജ്യോതി തട്ടിപ്പ് തന്നെയാണെന്ന് മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. യുക്തിവാദി സമ്മേളനം പള്ളിപ്പെരുന്നാളല്ല, അത് പണംവാരാനുള്ള മാര്‍ഗ്ഗവുമല്ല. പലതും ത്യജിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ഈ പണി സാധിക്കൂ. ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്.








2011, മേയ് 27, വെള്ളിയാഴ്‌ച

Vasthavam Episode 3 Part 2 telecasted on 25th Oct 2009 Malayalam / Kerala

Vasthavam Episode 4 Part 1 telecasted on 1st Nov 2009 Malayalam / Kerala

VASTHAVAM Show in Kairali People Tv Episode 1Part 3 Malayalam / Kerala

Vasthavam Episode 3 Part 1 telecasted on 25th Oct 2009 Malayalam / Kerala

Vasthavam Episode 3 Part 1 telecasted on 25th Oct 2009 Malayalam / Kerala

Vasthavam Episode 2 Part 3 telecasted on 18th Oct 2009 Malayalam / Kerala

Nammal thammil - (2/4)

Nammal thammil - (2/4)

Nammal Thammil - (4/4)

2011, മാർച്ച് 7, തിങ്കളാഴ്‌ച

The Human Embryo Eight Weeks After Conception

Human embryonic development

Evolution Genetics Embryo's and our Common Ancestor's