പണ്ട് തമിഴകത്ത് പെരിയാര്‍ രാമസ്വാമി വിഗ്രഹങ്ങളെ വഴിയോരത്തിട്ട് തച്ചുടക്കുമായിരുന്നു.ഇന്ന് ആരെങ്കിലും അതിനു തുനിഞ്ഞാല്‍ തല തച്ചുടക്കപ്പെടും.എന്നാല്‍ ഭക്തര്‍ തന്നെ ഗണപതി വിഗ്രഹം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ചെയ്തിട്ട് അതിനെ അടുത്തുള്ള കടലില്‍ കൊണ്ട് തള്ളുന്നു.അതു മൂലമുണ്ടാകുന്ന പരിസ്തിതി പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല .
അങ്ങനെ ഭക്തിമൂത്ത് കടലും വായുവും മലിനമാക്കപ്പെടുകയാണ്.ഓരോ ഉത്സവത്തിനും ആഘോഷത്തിനും വേണ്ടി എത്രമാത്രം കാര്‍ബണ്‍ ഡൈഓക്സയിടാണ് അനാവശ്യമായി അന്തരീക്ഷത്തില്‍ എത്തുന്നത്.ഒരു മതമേലാളനും ഇതിനെതിരെ ഇന്നുവരെ മിണ്ടിയിട്ടുണ്ടോ?ശബ്ദമലിനീകരണവും ഉത്സവവേളകളിലെ അപകട മരണങ്ങളും ആരെയും വേദനിപ്പിക്കുന്നതായി തോന്നുന്നില്ല,അവ അഭംഗുരം തുടരുകയും പ്രോത്സാഹിപ്പിക്കപ്പെടുകയുമാണല്ലോ.ഇന്നലെ ദീപാവലിയായിരുന്നുവല്ലോ.സന്ധ്യകഴിഞ്ഞ സമയത്ത് അന്തരീക്ഷമാകെ വിഷ പുക കൊണ്ടു നിറഞ്ഞു.ആഗോളതാപനം കുറയ്ക്കാനായി കാര്‍ബണ്‍ പുത്തുവിടുന്ന“ തീകത്തിക്കല്‍ പരമാവധി കൂറക്കണമെന്ന “ആഹ്വാനം ഭക്തരുണ്ടോ ശ്രദ്ധിക്കാന്‍.എന്തുകോപ്രായവും ചെയ്തുകൂട്ടാനുള്ള ലൈസന്‍സാണല്ലോ ഭക്തിയിലൂടെ കൈവരുന്നത്.
എന്തുകോപ്രായവും ചെയ്തുകൂട്ടാനുള്ള ലൈസന്‍സാണല്ലോ ഭക്തിയിലൂടെ കൈവരുന്നത്.
മറുപടിഇല്ലാതാക്കൂവായിച്ചു. എങ്ങനെയെങ്കിലും ലോകം വേഗം അവസാനിക്കട്ടെന്നേ! പിന്നെ ലോകത്ത് പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലല്ലോ. നമ്മൾ മനുഷ്യർ ഭൂമുഖത്തുള്ളതിന്റെ പ്രശ്നങ്ങളാണല്ലോ എല്ലാം. അല്ലപിന്നെ!
മറുപടിഇല്ലാതാക്കൂകമന്റ് ഇടുമ്പോഴത്തെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കി സെറ്റ് ചെയ്താൽ കമന്റിടുന്നവർക്ക് സമയലാഭം ഉണ്ടാകും.
മറുപടിഇല്ലാതാക്കൂ