2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

പവ്വത്തില്‍ പിതാവും ക്രിസ്ത്യാനികളുടെ മക്കളും

‘ക്രിസ്ത്യാനികളുടെ കുട്ടികള്‍ ക്രിസ്ത്യാനിപള്ളികൂടത്തില്‍ പഠിച്ചാല്‍ മതി‘ഇത് സാക്ഷാല്‍ മാര്‍ പവ്വത്തില്‍ പിതാവിന്റെ ആഹ്വാനമാണ്.സര്‍ക്കാര്‍ സ്കൂളില്‍ ഇപ്പോള്‍ പിള്ളേരെ കിട്ടാത്ത അവസ്തയാണല്ലോ.പള്ളിയും പിതാക്കളും എന്തൊക്കെ പറഞ്ഞാലും നാട്ടിലെ ക്രിസ്ത്യാനികള്‍ പ്രായോഗിക വാദികളാണ്.കുട്ടികളില്ലാത്ത പിതാക്കള്‍ അതുള്ളവരെ അങ്ങനെകേറി ഉപദേശിച്ച് വര്‍ദ്ധിത ജനസംഖ്യക്കായി മോഹിക്കണ്ടായെന്ന് അവര്‍ സ്വ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ക്രൈസ്തവജനസംഖ്യ 0.5ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ് മലയാളക്കരയില്‍.വിദ്യാകച്ചവടം ചെയ്യുന്നവര്‍ക്ക് ഇത് സഹിക്കാന്‍ പറ്റുമോ,നാളെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഗതികേട് ഇവര്‍ക്ക് വരുമോ എന്നവര്‍ പോടിക്കുന്നുവോ.അതുകൊണ്ടുകൂടീയാവാം പുത്രശൂന്യപിതാക്കള്‍ വനിതാകോഡ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്.

കുട്ടികള്‍ കൂടുതലായാല്‍ അവരെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് ജനം നന്നേ മനസിലാക്കി കഴിഞ്ഞു.നിര്‍ബന്ധിത സിസ്സേറിയനുള്‍പ്പെടെയുള്ള പ്രസവച്ചിലവും ബുദ്ധിമുട്ടും കാര്യമക്കാതിരിക്കാന്‍ പറ്റുമോ.ക്രിസ്ത്യീയസ്കൂളായാലും ഹിഡന്‍ ഫീസുകള്‍ താങ്ങാവുത്തതിലധികമല്ലേ.അഡ്മിഷന് മന്ത്രിതലശിപാര്‍ഷവരെ വേണ്ടിവരും,കുട്ടിക്ക് പനിപിടിച്ഛാല്‍ മിഷണറി ആശുപത്രിയില്പോലും പതിനായിരത്തിനപ്പുറം ചിലവാകും.ജൂണിലെ സ്കൂള്‍തുറപ്പ് പോക്കറ്റ് കാലിയാക്കും.നല്ലഭവനവും അതില്‍ സകര്യമുള്ള മുറികളും അനേക ലക്ഷം ചിലവാക്കിയാലേ കിട്ടൂ.ഉന്നതപഠനം സ്വപ്നം കാണാനേ പറ്റൂ.ഇക്കണക്കിനുകാര്യങ്ങള്‍ നീങ്ങിയാല്‍ ജനം‘ നാം രണ്ട് നമുക്കൊന്ന്  ‘എന്നു തീരുമാനിക്കും.
മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതായി ,പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍,കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഇത് തുടര്‍ന്നുപോകാനുള്ള സാധ്യത കുറവാണ്.മുല്ലമാരും പാതിരികളും എന്തൊക്കെ ആഹ്വാനം ചെയ്താലും അത് ചെവികൊണ്ടാലത്തെ കഷ്ടത വിശ്വാസി ഇന്ന് തിരിച്ചറിയിന്നുണ്ട്.ആഡംഭര ജീവിതം നയിക്കുന്ന മതമേലാളന്മാരുടെ കുത്സ്തിതനീക്കങ്ങള്‍ മനസ്സിലാക്കാനുള്ള വിവേചനബുദ്ധി അവര്‍ നേടികൊണ്ടിരിക്കുന്നു . കടലോര മുക്കുവ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുറെ പാവങ്ങളെ കുറെ കാലത്തേക്കുകൂടി പറ്റിക്കാനായെന്നു വരും.

മതം അതിന്റെ ജനവിരുദ്ധനിലപാടുമായി മുന്നോട്ടു പോകുന്നത് അടുത്തതായി ചര്‍ച്ചചെയ്യാം....... തുടരും........


5 അഭിപ്രായങ്ങൾ:

  1. ആഡംഭര ജീവിതം നയിക്കുന്ന മതമേലാളന്മാരുടെ കുത്സ്തിതനീക്കങ്ങള്‍ മനസ്സിലാക്കാനുള്ള വിവേചനബുദ്ധി അവര്‍ നേടികൊണ്ടിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  2. മുഹമ്മദ് ഖാന് ഇപ്പോൾ എത്ര കുട്ടികൾ ഉണ്ട്....

    മറുപടിഇല്ലാതാക്കൂ
  3. ഡിയര്‍ ജുവൈരിയാ സലാം.
    നിങ്ങളുടെ ചോദ്യം വെറും അപ്രസക്തം.സദുദ്ദേശപരവുമല്ല.
    ജനസംഖ്യാനിയന്ത്രണം വേണോ?അതാണ് വിഷയം.പറ,കേള്‍ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. പൗവത്തിൽ പിതാവു പറഞ്ഞതിന്റെ സാരവും സന്ദർഭവും അറിയാതെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്. പിതാവ് ഇതു പറഞ്ഞിട്ട് ഏതാണ്ട് കുറേയധികം നാളുകളായല്ലോ. പിതാവു പറഞ്ഞതാകട്ടെ കത്തോലികാ സഭയുടെ നിയമസംഹിതയായ കാനോൻ നിയമത്തിൽ പറയുന്നതും.

    ഭരണഘടന മത ന്യൂനപക്ഷങ്ങൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്കും അവരുടെ സംസ്കാരത്തിന്റെ നിലനില്പിനും കൈമാറ്റത്തിനുമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനും ഉള്ള അവകാശം കൊടുത്തിട്ടൂണ്ട്. ഇതാണു ന്യൂനപക്ഷാവകാശം എന്നുപറയുന്നത്. തമിഴ് ന്യൂനപക്ഷ പ്രദേശങ്ങളിൽ തമിഴ് മൈനോറിറ്റി സ്കൂളുകളുണ്ട്. അവിടെ തമിഴരു പഠിയ്കാൻ ചെല്ലണമെന്നു പറയുന്നതിൽ എന്തു വർഗ്ഗീയതയാണുള്ളത്. അതു ന്യായമായ ഒരു അഭിപ്രായമാണ്. അതു പോലെ തന്നെ ന്യൂനപക്ഷങ്ങളുടെ വിശ്വാസ-സംസ്കാര സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അതതു ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾ പഠിയ്ക്കണമെന്നു പറയുന്നത് ശരിയാണ്. അതാണു പൗവത്തിൽ പിതാവു പറഞ്ഞതും.

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ ജോജു,
    അഭിപ്രയം രേഖപ്പെടുത്തിയതിനു നന്ദി.
    താങ്കളുടെ ഇവ്വിഷയത്തിലെ(പവ്വത്തില്‍) കമന്റ്സ് ഞാന്‍ കണ്ടു.
    താഴെ കൊടുക്കുന്ന കമന്റ് സ്വയം സംസാരിക്കുന്നതാകയാല്‍ തല്‍ക്കാലം കുടുതല്‍ ഒന്നും പറയുന്നില്ല-
    ------------------
    കിരണ്‍ തോമസ് തോമ്പില്‍ said...

    ഇന്നത്തെ മംഗളം പത്രത്തില്‍ കണ്ട പവ്വത്തിലിന്റെ വിശദീകരണം

    എന്റെ പ്രസ്താവന വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: മാര്‍ പവ്വത്തില്‍

    കൊച്ചി:

    ക്രൈസ്തവരുടെ മക്കള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ മാത്രം പഠിച്ചാല്‍ മതിയെന്നു താന്‍ പറഞ്ഞിട്ടില്ല. സഭയെ താറടിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്- അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. സമ്മേളനത്തിന്റെ ഭാഗമായി ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ യോഗത്തിനുശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു പവ്വത്തില്‍.
    കെ.ഇ.ആര്‍. പരിഷ്കരണം നടക്കുമ്പോള്‍തന്നെ അതിനുളള നീക്കമില്ലെന്ന സര്‍ക്കാരിന്റെ പ്രതികരണം വിശ്വസിക്കാനാവില്ല. ഡ്രാഫ്റ്റ് നിയമത്തിന്മേല്‍ പലരംഗങ്ങളില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. ഇത്രയും വിവാദമുണ്ടാകുന്ന വിഷയം എന്തുകൊണ്ടു മാനേജര്‍മാരെ മാത്രംവിളിച്ചു ചര്‍ച്ചചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.


    തങ്ങളുടെ മക്കളെ തമിഴ് വിദ്യാലയങ്ങളില്‍ അയച്ചുപഠിപ്പിക്കണമെന്നു പറയാന്‍ തമിഴന് അവകാശമുള്ളതുപോലെയാണു ഒരാളുടെ പോക്കറ്റില്‍നിന്നു നൂറുരൂപയെടുത്തിട്ട് അമ്പതുരൂപയുടെ രണ്ടുനോട്ടുകളാക്കിയിട്ടു തര്‍ക്കമുണ്ടാകുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍ന്റ് മധ്യസ്ഥതയ്ക്കുവന്ന് 50 വീതം ഇരുവര്‍ക്കും നല്‍കുന്നതുപോലെയാണു സ്വാശ്രയ പ്രശ്നത്തിലെ സര്‍ക്കാര്‍ നയമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.
    Wednesday, December 12, 2007
    അങ്കിള്‍ said...
    ----------------------------------------
    ഞാന്‍ ഇവിടെ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നത് വിമന്‍സ് കോഡ് ബില്ലിനെ കുറിച്ചാണ്.താങ്കളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ