2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

സുബൈദമാരുടെ കരച്ചില്‍


ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്. സാധാരണ യുക്തിവാദ-പരിണാമവാദ-ശാസ്ത്ര ക്‌ളാസ്സുകളിലൊന്നും ആള്‍ത്തിരക്കും ഇടിച്ചുകയറ്റവുമൊന്നും ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളങ്ങനെ അവകാശപ്പെടാറുമില്ല. എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു. നിലമ്പൂരില്‍ മാത്രം മൂന്നൂറിലധികം പേരാണ് പങ്കെടുത്തത്. പുറമെ സ്വാമി ചിദാനന്ദപുരിയുമായി ഒരു സംവാദവും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്നു. 600 ലധികം പേരാണ് അതില്‍ സംവാദത്തില്‍ പങ്കെടുത്തത്. അഭൂതപൂര്‍വമായ ആവേശവും ഉണര്‍വുമാണ് സാറിന്റെ സന്ദര്‍ശനം മലപ്പുറം ജില്ലയിലുണ്ടാക്കിയത്.പങ്കെടുത്തതിലേറെ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റ സമയക്കുറവു മൂലം നടന്നില്ല.

ഈ പരിപാടിയൊന്നും നിങ്ങള്‍ പറയുന്നതുപോലെ മൂവായിരം രൂപയ്ക്ക് സംഘടിപ്പിച്ചതല്ല. അതിനൊക്കെ കൃത്യമായ കണക്കുണ്ട്. മൂന്നിടത്ത് വീഡിയോ പിടിച്ച വകയില്‍ മാത്രം 25000 രൂപയായിട്ടുണ്ട്. അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.

ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി. ഒരുപക്ഷെ ആ യുവാക്കളുടെ ദയനീയത കണ്ട് സാറ് ഒന്നും വാങ്ങാതെ തിരിച്ചുപോന്നിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ ഒന്നും കൊടുത്തിട്ടുണ്ടാവില്ല. അത് ഞങ്ങള്‍ക്കറിയില്ല. മറ്റ് യുക്തിവാദി സംഘടകള്‍ക്കും സയന്‍സ് ട്രസ്റ്റ്, മാനവവേദി, പരിഷത്ത് തുടങ്ങിയവരുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സാറിന്റെ ക്‌ളാസ്സുകള്‍ വലിയ കാര്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പുസ്തകപരിചയത്തിലൂടെയും പ്രഭാഷണത്തിലൂടെയും ടി.വി പരിപാടിയിലൂടെയുമൊക്കെ നിരീശ്വരവാദ-ശാസ്ത്ര രംഗത്തിന് വലിയ സേവനമാണ് അദ്ദേഹം നല്‍കുന്നത്. ധനസമ്പാദനം ലക്ഷ്യമിടുന്ന ഒരാള്‍ ഇതൊന്നും ചെയ്യാന്‍ തുനിയില്ലെന്നത് വാസ്തവമാണ്. പക്ഷെ എല്ലാവരേയും ഒരേ പാത്രം കൊണ്ടളക്കരുത്.

 ഞാനുള്‍പ്പെടെയുള്ളവര്‍ വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ ബൂലോകത്തേക്ക് കൊണ്ടുവന്നത്. അവിടെയും കഴിഞ്ഞ രണ്ടരമാസമായി അദ്ദേഹം വന്‍തോതില്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. രണ്ടരമാസത്തിനുള്ളില്‍ 36000 ഹിറ്റുകളാണ് നാസ്തികനായദൈവത്തിനുണ്ടായത്. അദ്ദേഹം 11 മണിക്ക് പോസ്റ്റിടുന്നുവെങ്കില്‍ അത് വായിക്കാനും കമന്റിടാനും ആളുള്ളതുകൊണ്ടാണ്. നിങ്ങള്‍ പലരുടേയും അച്ചാരം വാങ്ങി അദ്ദേഹത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ട് അതിന്റെ ലിങ്ക് സ്ഥിരം അവിടെ കൊണ്ടിടുന്നു. അതുകൊണ്ടുമാത്രം ആളുകളത് ശ്രദ്ധിക്കുന്നു. തിരിച്ച് അദ്ദേഹമങ്ങനെ ചെയ്യുന്നില്ലെന്നും ഓര്‍ക്കണം. പണം തൂത്തുവാരാവുന്ന പല ജോലികളും വിട്ടിട്ടാണ് അദ്ദേഹം മഹത്തായസേവനമേഖലയായ അദ്ധ്യാപകവൃത്തി സ്വീകരിച്ചത്. ഉല്‍സവ പറമ്പില്‍ ഗീതാപ്രഭാഷണം നടത്താനല്ല അദ്ദേഹം പോകുന്നത്. കള്ളം പറഞ്ഞ് വാരിക്കൂട്ടുന്നതിനേക്കാള്‍ സത്യം പറഞ്ഞ് പരാജയപ്പെട്ടാലും വേണ്ടില്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരാണ് ഇന്നീ സമൂഹത്തിനാവശ്യം. നിങ്ങള്‍ പറഞ്ഞത് ശരിയാണ് അദ്ദേഹം ത്യാഗബോധമുള്ളവനാണ്, മഹത്വമുള്ളവനാണ്. അദ്ദേഹം ഫണ്ട് വാങ്ങിയാണിതൊക്കെ ചെയ്യുന്നതെന്ന് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ എഴുതിവെച്ചു. അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്. കേരളത്തില്‍ വിദേശഫണ്ട് കൈപ്പറ്റാതെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനായണ് കേരള യുക്തിവാദി സംഘം. അദ്ദേഹം ഞങ്ങളുടെ പ്രസ്ഥാനത്തിലും അംഗമല്ല. ഭാവിയില്‍ അദ്ദേഹം മറ്റേതെങ്കിലും രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയെന്നും വരാം. എന്നാലും അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഞാന്‍ എന്റെ പ്രസ്ഥാനവും വളരെ നന്ദിപൂര്‍വം സ്മരിക്കും. പക്ഷെ അത് വാങ്ങിച്ചതും കൊടുത്തതുമായ പണത്തിന്റെ പേരിലായിരിക്കില്ല. പണം കൊടുത്താല്‍ വാങ്ങാനാവാത്ത പലതുമുണ്ട് സുബൈദ ഈ ലോകത്ത്.
   
പിന്നെ നിങ്ങള്‍ പെണ്‍വേഷം കെട്ടിയാടുന്ന നാടകത്തിന് ഒരു തിരക്കഥയുണ്ട്. കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്. എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him.

   

   
രവിചന്ദ്രന്‍ സാറിനെപ്പോലെ പലരും ഇവിടുത്തെ മതേതര ചേരിക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാറിനെപ്പോലുള്ളവര്‍ ഇനിയും വരും. സഹോദരന്‍ അയ്യപ്പനില്‍ നിന്നാണതിന് തുടക്കം. അതിന്റെ നേട്ടം ഈ സമൂഹത്തിലുണ്ടായിട്ടുമുണ്ട്. യുക്തിവാദിയില്ലാത്ത സമൂഹം തമോഗര്‍ത്തമാണ് സുബൈദ. മകരജ്യോതി ദുരന്തത്തില്‍ മലയാളികള്‍ ഏറെ കൊല്ലപ്പെടാതിരിക്കാന്‍ കാരണമെന്താ? അടി കൊണ്ട് നടുവ് പൊട്ടിയപ്പോഴും യുക്തിവാദികള്‍ സത്യം ലെകത്തോട് വിളിച്ച് പറഞ്ഞതു കാരണമാണ്. യുക്തിവാദിയെ നിരാകരിക്കുമ്പോഴും അവന്‍ പറയുന്നത് ശരിയാണെന്ന് രഹസ്യമായി സമ്മതിക്കുന്ന വിശ്വാസിക്ക് മകരജ്യോതി തട്ടിപ്പ് തന്നെയാണെന്ന് മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. യുക്തിവാദി സമ്മേളനം പള്ളിപ്പെരുന്നാളല്ല, അത് പണംവാരാനുള്ള മാര്‍ഗ്ഗവുമല്ല. പലതും ത്യജിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ഈ പണി സാധിക്കൂ. ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്.