2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

സുബൈദമാരുടെ കരച്ചില്‍


ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്. സാധാരണ യുക്തിവാദ-പരിണാമവാദ-ശാസ്ത്ര ക്‌ളാസ്സുകളിലൊന്നും ആള്‍ത്തിരക്കും ഇടിച്ചുകയറ്റവുമൊന്നും ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളങ്ങനെ അവകാശപ്പെടാറുമില്ല. എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു. നിലമ്പൂരില്‍ മാത്രം മൂന്നൂറിലധികം പേരാണ് പങ്കെടുത്തത്. പുറമെ സ്വാമി ചിദാനന്ദപുരിയുമായി ഒരു സംവാദവും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്നു. 600 ലധികം പേരാണ് അതില്‍ സംവാദത്തില്‍ പങ്കെടുത്തത്. അഭൂതപൂര്‍വമായ ആവേശവും ഉണര്‍വുമാണ് സാറിന്റെ സന്ദര്‍ശനം മലപ്പുറം ജില്ലയിലുണ്ടാക്കിയത്.പങ്കെടുത്തതിലേറെ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റ സമയക്കുറവു മൂലം നടന്നില്ല.

ഈ പരിപാടിയൊന്നും നിങ്ങള്‍ പറയുന്നതുപോലെ മൂവായിരം രൂപയ്ക്ക് സംഘടിപ്പിച്ചതല്ല. അതിനൊക്കെ കൃത്യമായ കണക്കുണ്ട്. മൂന്നിടത്ത് വീഡിയോ പിടിച്ച വകയില്‍ മാത്രം 25000 രൂപയായിട്ടുണ്ട്. അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.

ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി. ഒരുപക്ഷെ ആ യുവാക്കളുടെ ദയനീയത കണ്ട് സാറ് ഒന്നും വാങ്ങാതെ തിരിച്ചുപോന്നിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ ഒന്നും കൊടുത്തിട്ടുണ്ടാവില്ല. അത് ഞങ്ങള്‍ക്കറിയില്ല. മറ്റ് യുക്തിവാദി സംഘടകള്‍ക്കും സയന്‍സ് ട്രസ്റ്റ്, മാനവവേദി, പരിഷത്ത് തുടങ്ങിയവരുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സാറിന്റെ ക്‌ളാസ്സുകള്‍ വലിയ കാര്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പുസ്തകപരിചയത്തിലൂടെയും പ്രഭാഷണത്തിലൂടെയും ടി.വി പരിപാടിയിലൂടെയുമൊക്കെ നിരീശ്വരവാദ-ശാസ്ത്ര രംഗത്തിന് വലിയ സേവനമാണ് അദ്ദേഹം നല്‍കുന്നത്. ധനസമ്പാദനം ലക്ഷ്യമിടുന്ന ഒരാള്‍ ഇതൊന്നും ചെയ്യാന്‍ തുനിയില്ലെന്നത് വാസ്തവമാണ്. പക്ഷെ എല്ലാവരേയും ഒരേ പാത്രം കൊണ്ടളക്കരുത്.

 ഞാനുള്‍പ്പെടെയുള്ളവര്‍ വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ ബൂലോകത്തേക്ക് കൊണ്ടുവന്നത്. അവിടെയും കഴിഞ്ഞ രണ്ടരമാസമായി അദ്ദേഹം വന്‍തോതില്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. രണ്ടരമാസത്തിനുള്ളില്‍ 36000 ഹിറ്റുകളാണ് നാസ്തികനായദൈവത്തിനുണ്ടായത്. അദ്ദേഹം 11 മണിക്ക് പോസ്റ്റിടുന്നുവെങ്കില്‍ അത് വായിക്കാനും കമന്റിടാനും ആളുള്ളതുകൊണ്ടാണ്. നിങ്ങള്‍ പലരുടേയും അച്ചാരം വാങ്ങി അദ്ദേഹത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ട് അതിന്റെ ലിങ്ക് സ്ഥിരം അവിടെ കൊണ്ടിടുന്നു. അതുകൊണ്ടുമാത്രം ആളുകളത് ശ്രദ്ധിക്കുന്നു. തിരിച്ച് അദ്ദേഹമങ്ങനെ ചെയ്യുന്നില്ലെന്നും ഓര്‍ക്കണം. പണം തൂത്തുവാരാവുന്ന പല ജോലികളും വിട്ടിട്ടാണ് അദ്ദേഹം മഹത്തായസേവനമേഖലയായ അദ്ധ്യാപകവൃത്തി സ്വീകരിച്ചത്. ഉല്‍സവ പറമ്പില്‍ ഗീതാപ്രഭാഷണം നടത്താനല്ല അദ്ദേഹം പോകുന്നത്. കള്ളം പറഞ്ഞ് വാരിക്കൂട്ടുന്നതിനേക്കാള്‍ സത്യം പറഞ്ഞ് പരാജയപ്പെട്ടാലും വേണ്ടില്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരാണ് ഇന്നീ സമൂഹത്തിനാവശ്യം. നിങ്ങള്‍ പറഞ്ഞത് ശരിയാണ് അദ്ദേഹം ത്യാഗബോധമുള്ളവനാണ്, മഹത്വമുള്ളവനാണ്. അദ്ദേഹം ഫണ്ട് വാങ്ങിയാണിതൊക്കെ ചെയ്യുന്നതെന്ന് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ എഴുതിവെച്ചു. അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്. കേരളത്തില്‍ വിദേശഫണ്ട് കൈപ്പറ്റാതെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനായണ് കേരള യുക്തിവാദി സംഘം. അദ്ദേഹം ഞങ്ങളുടെ പ്രസ്ഥാനത്തിലും അംഗമല്ല. ഭാവിയില്‍ അദ്ദേഹം മറ്റേതെങ്കിലും രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയെന്നും വരാം. എന്നാലും അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഞാന്‍ എന്റെ പ്രസ്ഥാനവും വളരെ നന്ദിപൂര്‍വം സ്മരിക്കും. പക്ഷെ അത് വാങ്ങിച്ചതും കൊടുത്തതുമായ പണത്തിന്റെ പേരിലായിരിക്കില്ല. പണം കൊടുത്താല്‍ വാങ്ങാനാവാത്ത പലതുമുണ്ട് സുബൈദ ഈ ലോകത്ത്.
   
പിന്നെ നിങ്ങള്‍ പെണ്‍വേഷം കെട്ടിയാടുന്ന നാടകത്തിന് ഒരു തിരക്കഥയുണ്ട്. കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്. എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him.

   

   
രവിചന്ദ്രന്‍ സാറിനെപ്പോലെ പലരും ഇവിടുത്തെ മതേതര ചേരിക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാറിനെപ്പോലുള്ളവര്‍ ഇനിയും വരും. സഹോദരന്‍ അയ്യപ്പനില്‍ നിന്നാണതിന് തുടക്കം. അതിന്റെ നേട്ടം ഈ സമൂഹത്തിലുണ്ടായിട്ടുമുണ്ട്. യുക്തിവാദിയില്ലാത്ത സമൂഹം തമോഗര്‍ത്തമാണ് സുബൈദ. മകരജ്യോതി ദുരന്തത്തില്‍ മലയാളികള്‍ ഏറെ കൊല്ലപ്പെടാതിരിക്കാന്‍ കാരണമെന്താ? അടി കൊണ്ട് നടുവ് പൊട്ടിയപ്പോഴും യുക്തിവാദികള്‍ സത്യം ലെകത്തോട് വിളിച്ച് പറഞ്ഞതു കാരണമാണ്. യുക്തിവാദിയെ നിരാകരിക്കുമ്പോഴും അവന്‍ പറയുന്നത് ശരിയാണെന്ന് രഹസ്യമായി സമ്മതിക്കുന്ന വിശ്വാസിക്ക് മകരജ്യോതി തട്ടിപ്പ് തന്നെയാണെന്ന് മനസ്സിലാക്കിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. യുക്തിവാദി സമ്മേളനം പള്ളിപ്പെരുന്നാളല്ല, അത് പണംവാരാനുള്ള മാര്‍ഗ്ഗവുമല്ല. പലതും ത്യജിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ഈ പണി സാധിക്കൂ. ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്.








17 അഭിപ്രായങ്ങൾ:

  1. സുബൈദയൊക്കെ മറുപടി അര്‍ഹിക്കുന്നുണ്ടോ? എന്തായാലും താങ്കള്‍ താങ്കളുടെ ഭാഗം കൃത്യമായി വിശദീകരിച്ചു.. ഇതൊന്നും ഇല്ലാതെ തന്നെ സുബൈദയുടെ(?!) അസുഖം കൃത്യമായി എല്ലാവര്ക്കും മനസിലായിട്ടുണ്ട്..!

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായം രേഖപ്പെടുത്തിയ മാന്യസുഹ്ര്ത്തുക്കള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ബ്ലോഗ് തുടങ്ങിയതു നന്നായി; കുറച്ചു സെറ്റിംഗ്സ് കൂടി നടത്താനുണ്ട്. ജാലകം അഗ്രിഗേറ്ററിൽ ആഡ് ചെയ്യണം. അതിന്റെ html ഗാഡ്ജറ്റ് സെറ്റ് ചെയ്യണം. പോസ്റ്റുകൾ മെയിലിൽ കിട്ടാനുള്ള ഗാഡ്ജറ്റ് വയ്ക്കണം. അതും സെറ്റ് ചെയ്യണം. കൂടുതൽ നേരിൽ കാണുമ്പോൾ പറയാം.ഓൺലെയിനിൽ ഇരിക്കുമ്പോൾ വിളിച്ചാൽ ഈ സെറ്റിംഗ്സ് അറിയില്ലെങ്കിൽ പറഞ്ഞുതരാം.

    കമന്റിനു നന്ദി! എന്റെ ബ്ലോഗെഴുത്തും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും തമ്മിൽ എല്ലായ്പ്പോഴും ബന്ധപ്പെടുന്നില്ലെന്നു കൂടി അറിയിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. ഈ ബ്ലോഗ് എന്റെ വായനശാലയിൽ ആഡ് ചെയ്തു
    htt://viswamanavikamvayanasala.blogspot.com/

    മറുപടിഇല്ലാതാക്കൂ
  5. യുക്തി താങ്കളുടെ പോസ്റ്റ്‌ എനിക്ക് മെയില്‍ ചെയ്യാമായിരുന്നു
    അല്ലെങ്കിലെന്റെ ബ്ലോഗില്‍ ലിങ്കിടാമയിരുന്നു
    താങ്കളുടെ പോസ്റ്റ്‌ വായിച്ചാ ശേഷം അഭിപ്രായം അറിയിക്കാം.
    താങ്കളോടും ശ്രീ ജബ്ബരിനോടും കടപ്പാടും നന്ദിയുമുണ്ട്. നിങ്ങളാണല്ലോ എന്നെ ഒരു ബ്ലോഗറാക്കിയത് നന്ദി

    മറുപടിഇല്ലാതാക്കൂ
  6. സാറിന്‍റെ blogukal എല്ലാം ഞാന്‍ വായിക്കാറുണ്ട് .... വളരെ പരിമിതമായ അറിവുള്ള എനിക്ക് കുറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു ...നന്ദി

    മനുഷ്യ മനസിനെ കാര്‍ന്നു തിന്നുന്ന cancer അജ്ഞത ...സാധാരണക്കാരുടെ ഈ കഴിവു കേടിനെ മുതലെടുത്ത്‌ ഭക്തി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മാതാചാര്യന്മാര്‍.

    ഈവക ചൂഷണങ്ങള്‍ക്ക് എന്‍റെ മാതാപിതാക്കളും ഇരയാകുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ .... മനുഷ്യ ദൈവങ്ങള്‍ , പൂജാരികള്‍ , ജോല്‍സ്യന്മാര്‍...പിന്നെ കുറെ കരിങ്കല്‍ ദൈവങ്ങളും കൂടി ഉഴുതു മറിക്കുന്ന ഈ കേരള ഭൂമിയില്‍ യാഥാര്‍ത്യത്തിന്‍റെ വിത്തുകള്‍ കിളുക്കാതായിട്ടു നാളുകള്‍ ഏറെയായില്ലേ സര്‍ ...!


    ഇരുട്ടറകളില്‍ വരപ്രസാദത്തിന്‍റെ നെയ്ത്തിരി നാളവുമായി വിശ്രമം കൊള്ളുന്ന കരിങ്കല്‍ വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ പുണ്യ പാപങ്ങളുടെ ഭാണ്ട കെട്ടഴിച്ചു വെച്ചു അല്പ്പാശ്വാസവും തേടി നടന്നകലുന്ന സാധാരണക്കാരനായ മനുഷ്യരുടെ അജ്ഞതയെ ചൂഷണം ചെയ്തു കീശവീര്‍പ്പിക്കുന്ന " ഭക്തി കച്ചവടക്കാര്‍" സമുഹത്തിലെ മാന്യന്മാര്‍ ...! അമ്പലങ്ങളും , പള്ളികളും വെറും കച്ചവടകേന്ദ്രങ്ങള്‍ മാത്രം എന്ന യാഥാര്‍ത്യം വിളിച്ചു പറയുന്ന യുക്തിവാദിയെ മുള്‍കിരീടം ചൂടിച്ചു ..കുരിശില്‍ കേറ്റി ... നാട് കടത്തുന്നു .....! അവനെ വെറുക്കപ്പെട്ടവനാക്കി കല്ലെറിയിക്കുന്നു...സ്വന്തം സഹോദരങ്ങളെ കൊണ്ട് പോലും ....!

    പ്രകാശ വേഗതെയെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ കുതിച്ചു കയറുന്ന computer കളുടെ മിന്നുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മനുഷ്യ മസ്തിഷ്കങ്ങള്‍ക്ക് ഈശ്വരന്‍ , മതം എന്നതു ഒരു മാറാവ്യാധി ആണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല ...! ഇതിനു ഒരു പ്രതിവിധി എന്താണ് സര്‍..?


    "നല്ല ചിന്തകളില്‍ നിന്ന് മാത്രമേ നല്ല വ്യക്തിത്വം ഉണ്ടാവൂ ... ആവ്യക്തിത്വം ആണ് ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത് ... നല്ല മനുഷ്യര്‍ ആണ് ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടാക്കള്‍ ..." ഇതു ബാല്യകാലത്തു മുത്തശി പറഞ്ഞു തന്നത് ....!

    പക്ഷെ ഈ സമൂഹത്തെ നോക്കി ഉറക്കെ വിളിച്ചു പറയേണ്ടി വരും .."രാജാവ് നഗ്നനാണ് ...!"



    About Present India:-

    * "ആസുര ഭാവം പൂണ്ട ആത്മീയത ഉഴുതു മറിച്ച ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ അസ്ഥി പന്ജരങ്ങള്‍ ഉടെ ഭാരവും പേറി ഭാരതാംബ ഇതാ ....

    മുണ്ടിത ശിരസ്കയായി .... ഭ്രഷ്ടയായി .... ലോകത്തിന്‍ പെരുവഴിയിലൂടെ ...!

    കവച കുണ്ഡലങ്ങള്‍ അണിഞ്ഞ ആദര്‍ശവും .. ഗാണ്ടീവം എന്തിയ ധര്‍മ നിഷ്ഠയും ശര ശയ്യയില്‍ ..!

    പൗരുഷത്തിന്റെ പത്മ വ്യൂഹത്തില്‍ നിണ ചാര്‍ത്ത് അണിഞ്ജിരിക്കുനുവോ ..?"


    ...സാറിന്‍റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് ...

    മറുപടിഇല്ലാതാക്കൂ
  7. സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???

    ബ്ലോഗെഴുത്ത് ജയിക്കാനും തോല്‍പ്പിക്കാനുമോ? അതോ അറിയാനും അറിയിക്കാനുമോ!!???

    രണ്ടുമാസത്തെ പ്രവാസത്തിനു ശേഷം ബൂലോകത്ത് തിരിച്ചു വന്നു ബൂലോകം വിലയിരുത്തി ഞാനിട്ട പോസ്റ്റുകളില്‍ ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിനെയും വിലയിരുത്തി പോസ്റ്റിട്ടിരുന്നു. അതിനോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി യുക്തിവാദി ബുദ്ധിജീവി ശ്രീമാന്‍ യുക്തി സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിട്ടത് ശ്രദ്ദയില്‍ പെട്ടിരുന്നു. വേറൊരു വിഷയം ചര്ച്ചക്കെടുത്തത് കൊണ്ട് തല്‍കാലം നീട്ടിവച്ചു. ആ പോസ്റ്റില്‍ ശ്രീമാന്‍ ബഷീര്‍ പൂക്കോട്ട്‌ പഴയ വിഷയം കമന്റിയിരുന്നു. അതിനോട് പ്രതികരിക്കാം എന്ന് കരുതുന്നു. വേറെയും രണ്ടു പോസ്റ്റുകള്‍ കൂടി എന്നെ പേരെടുത്തു പറഞ്ഞു യുക്തിവാദി ബ്ലോഗര്‍മാരുടെതായി ബൂലോകത്തുണ്ട് ഓരോന്നായി പരിശോദിക്കാം. ഇങ്ങനെ യുക്തിവാദികള്‍ കൂട്ടമായി പ്രതിരോധിക്കാന്‍ മാത്രം ഉണ്ടോ ഞാന്‍!!!!!!!!!!!????????????...............

    ശ്രീ യുക്തി ഏറെ അന്വാഷിച്ചു വസ്തുനിഷ്ടമായി പഠിച്ചു തന്നെയാണ് തന്റെ ലേഖനം തയ്യാറാക്കിയത്. ആ കാര്യം അദ്ദേഹം തുടക്കത്തില്‍ തന്നെ രേഖപ്പെടുതുന്നതിങ്ങനെയാണ്. "ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."


    യുക്തിയുടെ ഈ അഭിപ്രായങ്ങള്‍ അദ്ധേഹത്തിന്റെ മാത്രം അഭിപ്രായമല്ല മറിച്ച് KYS (കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മിറ്റിയുടെ) ന്റെ കൂടെ അഭിപ്രായമാണെന്നും മനസിലാക്കാം. മാത്രമല്ല എന്റെ പ്രസ്തുത പോസ്റ്റിലെ അഭിപ്രായത്തെ അദ്ദേഹം വിശേഷിപ്പിച്ചത് "ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്." എന്റെ അഭിപ്രായങ്ങള്‍ വെറും ചപ്ലാച്ചി അടി മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.


    ഞാന്‍ അഭിപ്രായപ്പെട്ടത് വെറും ചപ്ലാച്ചി മാത്രമാണോ? അതോ അതിലെന്തെങ്കിലും കഴമ്പുണ്ടോ? ശ്രീ യുക്തിയുടെ പ്രസ്താവനകള്‍ എന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടോ? വിലയിരുത്തേണ്ടിയിരിക്കുന്നു. അതിലേക്കു പോവുന്നതിനു മുമ്പ് എന്റെ ലക്‌ഷ്യം വിനീതമായി അറിയിക്കേണ്ടിയിരിക്കുന്നു.


    ഞാന്‍ വായിക്കുന്നതും പഠിക്കുന്നതും വളരെ കുറചെന്തെങ്കിലും കുത്തിവരക്കുന്നതും എനിക്ക് ജയിക്കാനോ ആരെയെങ്കിലും തോല്പിക്കണോ അല്ല. മറിച്ചു അന്വാഷിക്കാനും, അറിയാനും, ഉള്‍കൊണ്ട് അംഗീകരിക്കാനും, അല്‍പം മാത്രം അറിയിക്കാനുമുള്ള എളിയ ശ്രമം മാത്രമാണ്. എന്നാല്‍ ശ്രീമാന്‍ യുക്തി എന്തെങ്കിലും പറയുന്നതും എഴുതുന്നതും തോല്പിക്കാനും വീണ്ടും വീണ്ടും ജയിക്കാനുമുള്ള കഠിന ശ്രമമാണ്. ഈ കാര്യം ഇങ്ങനെ പറയാന്‍ കാരണം അദ്ധേഹത്തിന്റെ തന്നെ പ്രസ്താവനയാണ്. അതിങ്ങനെ വായിക്കാം


    "കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്. എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him."
    cont.............

    മറുപടിഇല്ലാതാക്കൂ
  8. ഇവിടെ ശ്രീ സി രവിചന്ദ്രന്‍ സാറിനെ എനിക്ക് തോല്‍പിക്കാന്‍ പറ്റില്ല എന്നത് വസ്തുതയാണ് ഞാന്‍ എവിടെ ശ്രീ സി രവിചന്ദ്രന്‍ സര്‍ എവിടെ തരതമ്യം പോലും സാധ്യമാല്ലത്തത്ര അന്തരം തമ്മിലുണ്ട്. പക്ഷെ ആ പ്രസ്താവന വരികള്‍ക്കിടയില്‍ വായിച്ചാല്‍ യുക്തിവാദികളെ തോല്‍പിക്കാന്‍ സാധ്യമല്ല എന്നും മനസ്സിലാകും. സമാനമായ പ്രസ്താവന ശ്രീ യുക്തിയെ ആദ്യമായി കണ്ടുമുട്ടിയ ശ്രീ ജബ്ബാറിന്റെ ബ്ലോഗിലും ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ശ്രീ യുക്തി ഇട്ട കമന്റിന്റെ ഭാഗം ഇങ്ങനെ

    ""പലവുരു ചോദിച്ചിട്ടും മറുപടിയില്ല.
    കളിക്കുന്ന “കളം“കൊള്ളില്ല എന്നു വിചാരിക്കുന്നത് തോല്വി ഉറപ്പായ ടീം ആണ്.
    തുടരും ....
    April 24, 2011 6:23 AM ""


    അതിനോടുള്ള എന്റെ പ്രതികരണം

    "നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.......................24 April 2011 8:43 PM "


    ഈ കമന്റുകള്‍ ഏപ്രില്‍ 24 നു ഇട്ടതാണ്. അന്നേ ഞാന്‍ എന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്‍ എന്റെ ഈ പോസ്റ്റില്‍ ശ്രീമാന്‍ ഫയര്‍ഫ്ലൈയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിങ്ങനെ

    "കൊള്ളാം..ഹുസൈന്‍ സാബിന്റെ ശിഷ്യയാണോ താത്ത? പുള്ളിയും ഇങ്ങനെയാ..പറയുന്ന മണ്ടത്തരങ്ങളില്‍ ഏതിനെങ്കിലും ആരും മറുപടി പറഞ്ഞില്ലെങ്കില്‍ ഉടനെ പ്രഖ്യാപിക്കും 'ഞാന്‍ ജയിച്ചേ'..ഒരേ തൂവല്‍ പക്ഷികളാണല്ലോ ..അതിനു മുന്‍പേ എന്റെ കമ്മന്റില്‍ ഒരു കാര്യം പറഞ്ഞിരുന്നു...

    ...എത്ര പറഞ്ഞു തന്നാലും നിങ്ങള്‍ക്കതോന്നും മനസ്സിലാകാന്‍ പോകുന്നില്ല.

    തലക്കകത്ത് പിണ്ണാക്ക് നിറച്ചിരിക്കുന്നവരോട് വീണ്ടും വീണ്ടും മറുപടി പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കുറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയത് കൊണ്ട് ചോദിച്ചെന്നു മാത്രം"


    അതിനോടുള്ള എന്റെ പ്രതികരണവും ഇവിടെ

    "ഇത് ജബ്ബാറിന്റെ ബ്ലോഗില്‍ യുക്തിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട് അതിങ്ങനെ

    "നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."


    അതെ ജയവും തോല്‍വിയും അല്ല ലക്‌ഷ്യം, അറിയലും, അറിയലും,അറിയലും പിന്നെ അല്പം അറിയിക്കലും മാത്രമാണ്. നിങ്ങള്‍ തോല്പിക്കാനും, ജയിക്കാനും മത്സരികുന്നത് കൊണ്ട് അറിയാന്‍ കഴിയുന്നില്ല."
    അതെ ഇവിടെ ആരെയും തോല്പിക്കലും ജയിക്കലും എന്റെ ലക്ഷ്യമല്ല അറിയലും, വീണ്ടും അറിയലും സ്വല്പം മാത്രം അറിയിക്കലും മാത്രമാണ് ലക്‌ഷ്യം.

    അവസാനിച്ചില്ല

    മറുപടിഇല്ലാതാക്കൂ
  9. സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (2)
    'പെരുമഴക്കാലം' 'കല്ലുവച്ച നുണകളുടെ '

    "ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."

    KYS ( കേരള യുക്തിവാദി സംഘം) പ്രവര്‍ത്തകനായ യുക്തി മലപ്പുറം ജില്ല KYS കമ്മിറ്റിയുമായി ആധികാരികമായി ചര്‍ച്ച ചെയ്തു തികച്ചും വ്യക്തതയോടെ എന്ന് ധ്വനിപ്പിക്കുന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനം, അന്ധന്‍ ആനയെ കണ്ടപോലെ ആന മണ്ടത്തരമായി എന്ന് മാത്രമല്ല കളവുകളുടെ മാലപ്പടക്കവും പൊട്ടിക്കുന്നു

    ശ്രീ സി രവിചന്ദ്രന്റെ പ്രസന്‍റെഷന്‍ പരിപാടികള്‍ KYS ന്‍റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം അവര്‍ സംഘടിപ്പിച്ചു എന്ന് പോലും തിട്ടമില്ലാത്ത KYS ജില്ല നേതൃത്വം!!?? (അതോ ബോധ പൂര്‍വ്വം കളവു പറഞ്ഞതോ?) ശ്രീമാന്‍ യുക്തിയെ തെറ്റിദ്ധരിപ്പിക്കുകയോ അല്ലെങ്കില്‍ ശ്രീമാന്‍ യുക്തി കളവ് പറയുകയോ ചെയ്തിരിക്കുന്നു.
    എവിടെയൊക്കെയാണ് KYS പരിപാടികള്‍ നടത്തിയിരുന്നത് എന്ന് ഒരിക്കല്‍ കൂടി അന്വഷിച്ച് ഉറപ്പു വരുത്തുക.
    തിരുരങ്ങാടിയില്‍ KYS ശ്രീ സി രവിചന്ദ്രന്റെ ഒരു പരിപാടി നടത്തിയിട്ടില്ല എന്നുറപ്പാണ്. ശ്രീ യുക്തിതന്നെ അക്കാര്യം സമര്‍ത്തിക്കുന്നുണ്ട് അതിങ്ങനെ

    "ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല."

    തിരുരങ്ങടിയിലെ പരിപാടി KYS നടത്തിയതല്ല അത് വേറെ ആരോ നടത്തിയതാണ്.ആ പരിപാടി പരാജയവുമാണ് എന്ന് യുക്തി തന്നെ വ്യക്തമാക്കുന്നു.

    എന്റ മുന്‍ പോസ്റ്റിലേക്ക്

    "ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്."

    എന്റെ ഈ വിലയിരുത്തല്‍ വസ്തുനിഷ്ടമാണെന്ന് യുക്തിയും അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത് അഞ്ചില്‍ കൂടുതല്‍ പരിപാടി നടന്നു എന്നാണ്. ശ്രീ യുക്തിയും അക്കാര്യം തന്നെ വ്യക്തമാക്കിയല്ലോ? മലപ്പുറം ജില്ലയില്‍ ആറു പരിപാടികള്‍ നടന്നതെന്ന്.
    ഈ പരിപാടികള്‍ എവിടെയൊക്കെ നടന്നു എന്നതും എനിക്ക് വ്യക്തമായറിയാം. ശ്രീമാന്‍ യുക്തിക്കറിയില്ല എങ്കില്‍ ചോദിക്കുക, പറഞ്ഞു തരാം. (നിങ്ങളുടെ ജില്ല കമ്മിറ്റിക്കറിയില്ലെങ്കിലും) ബ്ലോഗിളിരുന്ന്‍ വെറുതെ എന്തെങ്കിലും ചപ്ലാച്ചി അടിക്കെണ്ടതില്ലല്ലോ

    എന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യുക്തിക്ക് ജയിക്കാന്‍ (അദ്ദേഹം ജയിക്കാന്‍ മത്സരിക്കുകയാണല്ലോ) ഉപയോഗപ്പെടുത്താവുന്ന ഒരേ ഒരു വാചകം ഇതാണ്.

    "ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജി ല്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം."'

    മറുപടിഇല്ലാതാക്കൂ
  10. ഈ കാര്യം ഒരു പരിധി വരെ ശരിയാവാം... ആ പരിപാടിക്ക് യുക്തി തന്നെ വിവരിക്കുന്ന പോലെ പതിനായിരങ്ങള്‍ ചിലവായിരിക്കാം......... അപമാനം കാരണം സംഘാടകര്‍ കളവു പറഞ്ഞതാകാം................. അതിന്റെ സംഘടകരില്‍ ഒരാളുടെ വാക്ക് മുഖവിലക്കെടുത്ത് എഴുതിയതാണ് ഞാന്‍. മറ്റൊരാളുമായി ഇന്നലെ ബന്ധപ്പെട്ടു അയാളില്‍ നിന്ന് മനസ്സിലായത് അയ്യായിരത്തില്‍ താഴെ രൂപ ചിലവായി എന്നാണ്. എങ്ങനെയൊക്കെ ചിലവഴിച്ചു എന്നും വിശദീകരിച്ചു (ഓഡിറ്റോറിയം രണ്ടായിരം, ലൈറ്റ് സൌണ്ട് ഡിസ്പ്ലേ രണ്ടായിരം നോട്ടീസ് മറ്റു ചിലവുകള്‍ ആയിരത്തോളം {അയാള്‍ പറഞ്ഞ വാക്ക് അയ്യായിരം രൂപയോളം പൊട്ടി എന്നാണ്}) സംഘാടകരുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കേണ്ടതില്ലല്ലോ.
    ആ പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം ശ്രീ യുക്തി ഏകദേശം അമ്പത് ശതമാനം പെരുപ്പിചെഴുതി. ആ പരിപാടിയില്‍ കേവലം ഇരുപതില്‍ താഴെ ആളെ പങ്കെടുത്തിരുന്നുള്ളൂ എന്നത് വസ്തുതയാണ്.

    ശ്രീ യുക്തിയുടെ വേറെ ഒരു പ്രസ്താവന
    "എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു."

    ഈ പ്രസ്താവനയും പെരുപ്പിച്ചു പറഞ്ഞത് തന്നെ. ഏറെ പ്രചാരണത്തോടെ നടത്തപ്പെട്ട മറ്റൊരു പരിപാടിയില്‍ നൂറില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും വസ്തുതയാണ്. ഈ പരിപാടിയില്‍ കേവലം ഏഴാം കൂരി ജബ്ബാര്‍ മാഷല്ല
    ("അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്ന" യുക്തി)സാക്ഷാല്‍ കലാനാതന്‍ തന്നെ പങ്കെടുത്തിരുന്നു. ഉത്ഘാടകനായി (വ്യക്തിപരമായി കലാനാതനു ഈ പരിപാടികളോട് വിയോജിപ്പാണെങ്കിലും)

    KYS സംഘടിപ്പിക്കാത്ത പരിപാടി തൂറ്റിപ്പോകാന്‍ കാരണമായി ശ്രീ യുക്തി കണ്ടു പിടിച്ചത് പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തത് കൊണ്ടാണെന്നാണ്. യുക്തി പറയുന്നു.

    "ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി."

    മറുപടിഇല്ലാതാക്കൂ
  11. നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.

    ഇല്ല താങ്കള്‍ക്കെന്നല്ല ഒരു നാസ്തിക ഭൌതിക യുക്തിവാദിക്കും കഴിയില്ല. കാരണം ആ പ്രദേശത്തെ ഒരു പള്ളിക്കമ്മിറ്റിയും ഇങ്ങനെ ഒരു പരിപാടി നടന്നതറിഞ്ഞിട്ടില്ല.എന്തിനു പരിപാടി നടന്ന ഓഡിറ്റോറിയത്തിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സി പി എം/ ഡിഫി പ്രവര്‍ത്തകന്‍ പോലും ഇങ്ങനെ ഒരു പരിപാടി അറിഞ്ഞിട്ടില്ല. അത്രയ്ക്ക് പരിതാപകരവും ദയനീയമായിരുന്നു ഇവരുടെ ആ പരിപാടി. എന്നിട്ട് പരാജയ കാരണം പള്ളിക്കമ്മറ്റിയുടെ തലയില്‍ കെട്ടിവെക്കാന്‍ അല്പം പോലും നാണമില്ലേ സാക്ഷാല്‍ ശ്രീമാന്‍യുക്തീ

    അതോ എന്ത് നുണ പറഞ്ഞാലും ആരും അറിയില്ല എന്നാണോ നിങ്ങളുടെ വിശ്വാസം. കൈരളി ടി വി യിലെ പരിപാടിയിലും ഇത്പോലെ പച്ചനുണ തട്ടിവിടുന്നുണ്ട് സാക്ഷാല്‍ ശ്രീമാന്‍ യുക്തി. ഏറെ പ്രേക്ഷകരുള്ള ഒരു ചാനലിലെ കാഴ്ചക്കാരെ ഒന്നടങ്കം വിഡ്ഢികളാക്കി
    കല്ലുവച്ച നുണ പറയുന്ന സാക്ഷാല്‍ ശ്രീമാന്‍ യുക്തിക്ക് കേവലം ഏതാനും യുക്തിവാദി വായനക്കാര്‍ മാത്രമുള്ള തന്റെ ബ്ലോഗില്‍ പച്ചപ്പൊള്ളൂകള്‍ എഴുതിക്കൂട്ടന്‍ തരിമ്പും മടിയും ലജ്ജയും മനസ്സക്ഷിക്കുത്തുമുണ്ടാവില്ല.






    ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടെയും, കൃത്യമായി ബന്ധപ്പെട്ടവരോട് അന്വഷിപ്പിച് ഉറപ്പു വരുത്തിയതുമാണ്. അല്ലാത്ത ശ്രീമാന്‍ യുക്തി പറയുന്ന പോലെ ബ്ലോഗിലിരുന്നു എന്തെങ്കിലും ചപ്ലാച്ചി അടിച്ചതല്ല.


    അതെ നുണകളുടെ സംരക്ഷണമില്ലാതെ യുക്തിവാദത്തിന് നിലനില്‍പ്പില്ല എന്നത് പരമാര്‍ത്ഥം. നുണകളുടെ സംരക്ഷണത്തോടെയെങ്കിലും തങ്ങള്‍ ജയിച്ചു എന്ന് തോന്നിപ്പിക്കണം.... അറിയലോ അറിയിക്കാലോ തങ്ങളുടെ അജണ്ടയിലില്ല. യുക്തിവാദാന്ധന്തയും മത ദൈവ വിദ്വാശവും തലയ്ക്കു പിടിച്ചു കണ്ണും കാതും കരളും അടക്കപ്പെട്ട ഈ ജന്തുക്കളോട് സഹതപിക്കാം...

    തങ്ങളെ കുറിച്ച് തങ്ങള്‍ പറയുന്നത് പോലും വസ്തുതകളുമായി യോജിക്കുന്നുണ്ടോ ഇല്ലേ എന്നതൊന്നും തോല്‍പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഒട്ടും ശ്രദ്ധിക്കാനുള്ള പക്വതയൊന്നും ശ്രീമാന്‍ യുക്തിക്കോ KYS മലപ്പുറം ജില്ല കമ്മിറ്റിക്കോ ഇല്ലാതെ പോയി. !!!!!!!!!!!!!!!!!!!.










    അവസാനിച്ചില്ല

    മറുപടിഇല്ലാതാക്കൂ